Web Desk

കാഞ്ഞങ്ങാട്

December 25, 2020, 4:22 pm

അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയം; യൂത്ത് ലീഗ് പ്രവർത്തകരായ മുഴുവന്‍ പ്രതികളും അറസ്റ്റില്‍

Janayugom Online

കാഞ്ഞങ്ങാട് ഡിവെെഎഫ്ഐ പ്രവര്‍ത്തകന്‍ അബ്ദുൾ ഔഫ് റഹ്മാനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഔഫ് റഹ്മാനെ കുത്തികൊലപ്പെടുത്തിയത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദാണെന്നും കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നാണെന്നുെം സ്ഥിരീകരിച്ച് കാസര്‍കോട് എസ്‌പി ഡി ശിൽപ. കേസിന്റെ തുടര്‍ അന്വേഷണം ക്രെെംബ്രാഞ്ചിന് വിട്ടതായും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് ഹൃദയ ധമനി തകർന്നതാണ് റഹ്മാന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്തു തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു.

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇര്‍ഷാദം അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട റൗഫിന്റെ സുഹൃത്തും മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു.  എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്റ് ഹസ്സന്‍, യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ എന്നിവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഇര്‍ഷാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇര്‍ഷാദിനെ ഉടനെ പൊലീസ് നിരീക്ഷണത്തിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

കേസിൽ പിടിയിലായവരെല്ലാം സജീവ പ്രവർത്തകരും അണികളുമാവുമ്പോൾ കൊലയിൽ പങ്കില്ലെന്ന മുസ്ലിം ലീഗിന്റെ വാദങ്ങളാണ് പൊളിയുന്നത്. കേസിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ ശേഷമേ കൊലപാതകത്തിന് പിന്നിലെ കാര്യങ്ങൾ വ്യക്തമാകൂ.

Eng­lish sum­ma­ry: Mur­der of abdul rah­man followup

You may also like this video: