ജയ്പൂരില്‍ മലയാളി വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു

Web Desk
Posted on November 18, 2017, 3:42 pm

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ മലയാളി വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. അമിറ്റി സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥി സ്റ്റാന്‍ലി(24)യാണ് മരിച്ചത്. വ്യാഴാഴ്ച മര്‍ദനമേറ്റ സ്റ്റാന്‍ലി ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.