7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024

ദൃക്സാക്ഷികളില്ലാത്ത കൊലപാതകങ്ങൾ: പ്രതികളിൽ ഭഗവൽ സിങ് മാപ്പുസാക്ഷിയാകും

Janayugom Webdesk
കൊച്ചി
October 14, 2022 6:12 pm

കേരളത്തെ നടുക്കിയ ഇരട്ടനരബലി കേസിനു ദൃക്‌സാക്ഷികളില്ലാത്തതിനാൽ പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകും. ഈ കേസിൽ മാപ്പുസാക്ഷിയാകാൻ ഏറ്റവും കൂടുതൽ സാധ്യത ഭഗവൽ സിങ്ങിനാണ്. എന്നാല്‍, കുറ്റകൃത്യത്തില്‍ ആദ്യാവസാനം പങ്കെടുത്തയാളെ മാപ്പുസാക്ഷിയാക്കുക എളുപ്പമല്ലാ. എന്നാല്‍, കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ രേഖപ്പെടുത്തിയാൽ മാപ്പുസാക്ഷിയാക്കാന്‍ പഴുതുണ്ടെന്നു നിയമവിദഗ്‌ധര്‍.

കൊലപാതകങ്ങൾക്ക് മുൻകെെയെടുത്തത് മുഖ്യപ്രതി മുഹമ്മദ്‌ ഷാഫിയും ഭഗവല്‍ സിങ്ങിൻ്റെ ഭാര്യ ലൈലയുമാണ്. കൊലപാതകവിവരം പുറത്താകുമെന്നു ഭയന്ന്‌ ഭഗവല്‍ സിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനു ലൈല നൽകിയ മൊഴി ഇതിനു സഹായകമാകും. കൊലപാതകങ്ങളില്‍ ഭഗവൽ സിങ് അസ്വസ്ഥനായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറയാനാണ് സാധ്യത. 

പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറഞ്ഞാൽ മറ്റു കാര്യങ്ങൾ പൊലീസിന് എളുപ്പമാകും. പിന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി 164 പ്രകാരം കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാൽ ഭഗവൽ സിങ്ങിനെ മാപ്പുസാക്ഷിയാക്കാന്‍ പൊലീസിനു സാധിക്കും. ഭഗവൽ സിങ് മാപ്പുസാക്ഷിയായാൽ മാത്രമേ പ്രതികള്‍ക്കു കടുത്തശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളൂ. 

അതേസമയം ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നരബലിക്കു വകുപ്പോ ശിക്ഷയോ ഇല്ല. കൊലപാതകം (വകുപ്പ്‌ 302) എന്നുള്ളതു മാത്രമേ ചുമത്താൻ സാധിക്കുകയുള്ളു. അതേസമയം കുറ്റകൃത്യത്തിൻ്റെ രീതി എന്താണെന്ന ചോദ്യത്തിന് നരബലിയെന്നു രേഖപ്പെടുത്താമെന്നുള്ളത് മാത്രമാണ് മെച്ചം. കേസില്‍ കൊലപാതകത്തിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന(120 ബി)യും ചുമത്തിയിട്ടുണ്ട്‌. തുടരെ രണ്ട്‌ കൊലപാതകങ്ങള്‍ നടന്നതിനാല്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും മറ്റ്‌ ശാസ്‌ത്രീയതെളിവുകളും നിരത്തിയാകും പ്രോസിക്യൂഷൻ പ്രതികൾക്ക് എതിരെ രംഗത്തെത്തുന്നത്. ഈ വാദങ്ങളിലൂടെ സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാമെന്നാണ് നിയമവിദഗ്‌ധര്‍ കരുതുന്നത്.

Eng­lish Summary:Murders with­out eye­wit­ness­es: Among the accused, Bhag­w­al Singh will be pardoned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.