14 November 2025, Friday

മുറിവുകൾ

ഗീതാ വിജയൻ
August 10, 2025 6:30 am

മുഴുവൻ വ്യാപിച്ച ഒന്നിനെ
മുറിച്ചുമാറ്റിയിട്ടുണ്ടോ
മുഴുത്ത മൗനമായും
മനംപുരട്ടുന്ന തേങ്ങലായും
മുറിഞ്ഞു നിണം വാർന്ന്
മൊത്തം തകർത്തത്
പഴുക്കാതെ പഴുത്ത്
പാകപ്പെട്ടുവെന്ന് നടിച്ചത്
ഇഴയാതെ ഇഴഞ്ഞ്
ഇന്നലകളെ തിന്നത്
‘റ’ പോലെ ചുരുണ്ട്
റെയിലിന്റെ സിൽക്കാരമുതിർത്തത്
പ്രസവ വേദനയും
പല്ലുവേദനയും പോലെ
പ്രണയവേദനയിൽ തപിച്ചത്!
പാടുകളവശേഷിപ്പിക്കാതെ
പാടേ കടന്നുപോയത്!
പൊങ്ങിയും താണും
പെരുമ്പറകൊട്ടി
പമ്പരം കറക്കിയത്!
ഇരുട്ടത്തിരുത്തി
ഈയൽ ചിറകിനെയും
ഇഞ്ചിഞ്ചായിതല്ലിക്കൊഴിച്ചത്!
പങ്കിട്ട നിമിഷങ്ങളെ
പച്ചക്കർപ്പൂരത്താലാളിച്ചത്!
എല്ലു നുറുങ്ങും വേദന
എരിപൊരിയാക്കി മെരുക്കിയത്
ഒട്ടിയ ഒന്നിനെ
ഒട്ടും കൂസാതെ
എറിഞ്ഞവർക്കുള്ളതാണ് ഈ കവിത
വെന്തു പിടഞ്ഞവർക്ക് അക്ഷരങ്ങളും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.