Web Desk

ന്യൂഡൽഹി

December 24, 2020, 4:59 pm

മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നു

Janayugom Online

മുസാഫർ നഗർ കലാപത്തിൽ ബിജെപി എംഎൽഎമാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നു. ഉത്തർപ്രദേശ് സർക്കാരാണ് സംഗീത് സോം ഉൾപ്പടെയുള്ള മൂന്ന് എംഎൽഎമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. കലാപം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ ശുപാർശ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കുന്നത്.

അറുപതിലധികം പേരാണ് 2013 സെപ്റ്റംബറിൽ നടന്ന മുസഫർ നഗർ കലാപത്തിൽ കൊല്ലപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ ധ്രൂവീകരണത്തിന് മുസഫർ നഗർ കലാപം ഇടയാക്കിയിരുന്നു. യുവാക്കൾക്കിടയിലുണ്ടായ സംഘർഷം പിന്നീട് കലാപമായി മാറുകയായിരുന്നു. മുസഫർനഗറിലെ നഗ്ല ഗ്രാമത്തിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുത്ത് മടങ്ങിയവർക്കെതിരെയുള്ള ആക്രമണവും ചിലർ ആയുധമാക്കി.

ബിജെപി എംഎൽഎമാരായ സംഗീത് സോം, സുരേഷ് റാണ, കപിൽ ദേവ് എന്നിവർ ഉൾപ്പടെ മഹാപഞ്ചായത്തിൽ പങ്കെടുത്ത പതിനാലു പേർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.

Eng­lish summary:Musaffurnagar riot case followup

You may also like this video: