നടൻ സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ പല മേഖലകളിൽ നിന്നും വെളിപ്പെടുത്തലുകളുമായി താരങ്ങൾ രംഗത്ത്. ബോളിവുഡ് സംഗീതരംഗത്താണ് ഇപ്പോൾ സ്ഥിതി വശളാകുന്നത്. സംഗീതരംഗം ഭരിക്കുന്നത് രണ്ട് മാഫിയകളാണെന്ന് ഗായകൻ സോനു നിഗം കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. നടന്മാരുടെ മരണം മാത്രമല്ല സംഗീത സംവിധായകന്റെയോ ഗാനരചയിതാവിന്റെ ആത്മഹത്യ ഉടന്‍ തന്നെ കേൾക്കാൻ കഴിയുമെന്ന് സോനു പറഞ്ഞിരുന്നു.
യുവകലാപ്രതിഭകൾക്ക് പാടാൻ അവസരങ്ങൾ നൽകാറില്ലെന്നും അവരുടെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് തോട്ട് പിന്നാലെയാണ് ഗായകൻ അദ്നാൻ സമിയും രംഗത്തെത്തിയത്. സംഗീത കമ്പനികളും വ്യവസായികളുമാണ് സംഗീതസംവിധായകരെയും നിർമ്മാതാക്കളെും നിയന്ത്രിക്കുന്നതെന്ന് അദ്നൻ സമി പറഞ്ഞു. ഇനി നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലന്നും മാറ്റം അനിവാര്യമാണെന്നുമാണ് സമി ആവശ്യപ്പെട്ടത്.
മാഫിയ സ്വയം പ്രഖ്യാപിത ദൈവങ്ങളായി വാഴ്ച തുടരുകയാണ് ഇത് ഇനി അനുവദികില്ലെന്ന് പറഞ്ഞുകൊണ്ട് രോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരുന്ന തലമുറയെ വിഡ്ഢികൾ ആക്കാന്‍ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു. കുറച്ച് അധികം കാലം നിങ്ങൾ ആളുകളെ വിഡ്ഢികൾ ആക്കി, എന്നാൽ എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികൾ ആക്കാൻ കഴിയില്ലെന്ന് സമി കൂട്ടിചേർത്തു. ബോളിവുഡിൽ താരപുത്രന്മാർക്കും പുത്രികൾക്കും അവർ അർഹിക്കാത്ത അംഗീകാരം ലഭിക്കുന്നുണ്ട്. ഇത് സാധാരണക്കാരായ കലാകാരന്മാരെ തഴയുന്നതിനും അവരെ പിന്തള്ളി കളയുന്നതിനും തുല്യമാണെന്ന് പ്രതികരിച്ചു.
English summary:music industry is also facing nepotism
You maya also like this video