Thursday
12 Dec 2019

പുലരി രാഗാലാപനത്തിൻറെ പുതുമ

By: Web Desk | Wednesday 27 February 2019 12:54 PM IST


ഹരികുറിശ്ശേരി

പുലരിവെട്ടം മണ്ണിനെതൊടുമ്പോള്‍ ടാഗോര്‍ തീയറ്ററിലെ മരച്ചുവട്ടില്‍ നിന്നും അസാധാരണ രാഗവീചികള്‍ നഗരത്തിലേക്ക് ചിറകുവീശിപ്പറന്നു.കേരള നാഷണല്‍ഫോക് ഫെസ്റ്റിവലിന്റെ ഭാഗമായാണ് അപൂര്‍വമായ പുലരിസംഗീതപരിപാടി നടന്നത്.
സംഗീതപരിപാടിയുണ്ടെന്നതിനാല്‍ മനപൂര്‍വം എത്തിയ കുറേപ്പേരുണ്ടായിരുന്നു. സംഗീതം വെറുംപെട്ടിപ്പാട്ടല്ലെന്നറിഞ്ഞതോടെ ഒരുപാടുപേര്‍ അതിലേക്കുവലിച്ചടുപ്പിക്കപ്പെട്ടു. പ്രഭാത നടത്തക്കാരും വെറും വഴിപ്പോക്കരും ആ രാഗസമ്മേളനത്തില്‍ വിലയിക്കാന്‍ എത്തി. ഹിന്ദുസ്ഥാനി ബംഗാളി സംഗീതമായിരുന്നു അവിടെ ഉണര്‍ന്നുയര്‍ന്നത്. ബാവുല്‍ഗായകനായ ദേബ് ചൗധരിയാണ് പരമ്പരാഗത ബാവുല്‍ സംഗീതോപകരണമായ ഡൊട്ടറയില്‍ ശ്രുതിമീട്ടി പാടിയത്. ഹിന്ദുസ്ഥാനി ഗായകന്‍ അഭിലാഷ് വെങ്കിടാചലം ഭൈരവിരാഗത്തിന്റെ അലകള്‍ ഉണര്‍ത്തി. ഇടയ്ക്ക് മലയാള ഗാനവും. ജയലാലിന്റെ തബലയും കനയ് മോന്‍ഡലിന്റെ പുല്ലാങ്കുഴലും സഞ്ജയ്ശീലിന്റെ അനുബന്ധവാദ്യവും പിന്നണിയൊരുക്കി. ബാവുല്‍, ഹിന്ദുസ്ഥാനി രാഗവീചികളിലൂടെ ആഹ്‌ളാദത്തിന്റെയും ശാന്തിയുടെയും അലകളിളക്കിവിട്ട് ദേബ് ചൗധരിയും അഭിലാഷും പുലരിസംഗീതം അനവദ്യാനുഭവമാക്കി. കേരളത്തില്‍ ഇത് ആദ്യ പരീക്ഷണമായിരുന്നുവെന്നാണ് സംഘാടകര്‍പറയുന്നത്. എന്തിനും പുലരി ഉന്മേഷദായകമാണ് കേള്‍വിക്ക് ആളുണ്ടെങ്കില്‍ സംഗീതമെന്തിന് സായാഹ്നത്തിലേക്കു മാറ്റണം.

പുലരും നേരം പ്രഭാതത്തിന്‍റെ നിറഞ്ഞ കാഴ്ചകള്‍ #Pularumneram

പുലരും നേരം പ്രഭാതത്തിന്‍റെ നിറഞ്ഞ കാഴ്ചകള്‍ #PularumNeram

Janayugom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಫೆಬ್ರವರಿ 27, 2019
Related News