തലമുറകള്‍ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതില്‍ വലിയ പങ്കു വഹിക്കുകയും ചെയ്ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. മഴ വന്ന നാളില്‍ മലയപ്പുലയന്‍ വെച്ച വാഴ കുലച്ച് കുല പാകമായപ്പോള്‍ ആ കുല തമ്പുരാന് വേണമെന്ന് കല്‍പ്പന വരികയായിരുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ എന്നാണ് ചങ്ങമ്പുഴ ചോദിച്ചത്. എന്നാല്‍ ജനാധിപത്യത്തിന്റെ കയറ്റുമതിക്കാരാണെന്നു ഭാവിക്കുന്ന അമേരിക്കയില്‍പ്പോലും ഇന്നും വര്‍ണവിവേചനം കൊടി കുത്തി വാഴുമ്പോള്‍ ‘അവരുടെ സങ്കടം ആരറിയാന്‍’ എന്നു മാത്രം ചോദിച്ച് പിന്‍വാങ്ങാന്‍ പുതിയ തലമുറയ്ക്ക് സാധ്യമല്ല.
അഭിനേതാവും സംവിധായകനുമായ സാജിദ് യഹിയ അവതരിപ്പിക്കുന്ന ബൂര്‍ശാ എന്ന മ്യൂസിക് വിഡിയോ പുതിയ തലമുറ ഏറ്റെടുത്ത് തരംഗമാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ ബൂര്‍ശാപ്പാട്ടില്‍ കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോള്‍ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാല്‍ ഉടന്‍ തന്നെ തമ്പുരാന്റെ നേര്‍ക്ക് ബു ബു ബു ബൂര്‍ശാ എന്ന് വിരല്‍ചൂണ്ടുന്നതാണ് പാട്ട്. ബൂര്‍ഷാസി ശിക്ഷാനിയമങ്ങളുണ്ടാക്കുമെങ്കില്‍ ബൂര്‍ഷാസിയെ ചോദ്യം ചെയ്യുന്ന കല സൃഷ്ടിക്കുകയാണ് തങ്ങളെന്ന് ഗാനത്തിന്റെ സൃഷ്ടാക്കള്‍ പറയുന്നു.
ലോക്ക്ഡൗണ്‍ സമയത്തെ ചിത്രീകരണ പരിമിതികള്‍ ഗംഭീര ഗ്രാഫിക്കുകളിലൂടെ മറി കടക്കുന്ന ബൂര്‍ശാ, മലയാളികള്‍ക്ക് ഏറെ പരിചിതമല്ലാത്ത കിടിലന്‍ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്. സജിദ് യഹിയയും മനു മഞ്ജിതും ചേര്‍ന്ന് രചിച്ച ഗാനത്തിന്റെ റാപ്പ് ഒരുക്കിയിരിക്കുന്ന ക്രിസ്സെയിന്റ് ആന്‍ഡ് മാക്‌സ്.വിഷ്വലൈസേഷന്‍ അലോഷ്യ പീറ്റര്‍, സംഗീത നിര്‍വഹണം അലോഷ്യ പീറ്റര്‍, മിക്‌സിംഗ് ആന്‍ഡ് മാസ്റ്ററിംഗ് പ്രകാശ് അലക്‌സ്, എഡിറ്റര്‍ അമല്‍ മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിശ്വനാഥ് മഹാദേവ്, റെക്കോഡിംഗ് സ്റ്റുഡിയോ സപ്താ റെക്കോഡ്‌സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.