20 April 2024, Saturday

Related news

February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023
April 3, 2023

വളര്‍ത്തുനായയെ ട്വിറ്റര്‍ സിഇഒ ആയി നിയമിച്ച് മസ്ക്

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്‍കോ
February 15, 2023 11:15 pm

വളര്‍ത്തുനായയെ ട്വിറ്റര്‍ സിഇഒ ആയി നിയമിച്ച് ഇലോണ്‍ മസ്ക്. ഷിബ ഇനു ഇനത്തിൽപെട്ട വളർത്തുനായയായ ഫ്ലോകിയാണ് ട്വിറ്ററിന്റെ പുതിയ സിഇഒ. പരാഗ് അഗർവാളിനെക്കാൾ മികച്ച സിഇഒയാണ് ഫ്ലോകിയെന്നും മസ്ക് ട്വീറ്റ് ചെയ്തു. സിഇഒയുടെ കസേരയിൽ ഇരിക്കുന്ന ഫ്ലോകിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ട്വിറ്റര്‍ ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ പരാഗ് അഗർവാളിനെ സിഇഒ സ്ഥാനത്തുനിന്ന് മസ്ക് പുറത്താക്കിയിരുന്നു. വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ സിഇഒ ഉൾപ്പടെയുള്ളവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മസ്കിന്റെ ആരോപണം.

അതിനിടെ, കഴിഞ്ഞ വർഷം 1.95 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ മസ്ക് ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് സംഭാവന ചെയ്തതായി യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷനിൽ നിന്നുള്ള റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ആർക്കാണ് നൽകിയതെന്ന് റിപ്പോർട്ടിൽ പരാമ‍ർശിക്കുന്നില്ല.
മസ്ക് ഫൗണ്ടേഷനിലൂടെ ആകെ സമ്പാദ്യത്തിന്റെ പകുതിയോളം സംഭാവന ചെയ്യുമെന്ന് 2012ല്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. 2021 ൽ മസ്ക് 5.74 ബില്യൺ ഡോളര്‍ മൂല്യമുളള ഓഹരികളാണ് സംഭാവന നൽകിയത്.

Eng­lish Sum­ma­ry: Musk appoint­ed pet dog as CEO of Twitter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.