Web Desk

ചണ്ഡീഗഡ്:

February 10, 2021, 6:26 pm

ഋതുമതിയായ മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുളള വ്യക്തിയെ വിവാഹം ചെയ്യാം: ഹൈക്കോടതി

Janayugom Online

ഋതുമതിയായ മുസ്ലീം പെണ്‍കുട്ടിക്ക് 18 വയസ്സില്‍ താഴെയാണ് പ്രായമാണെങ്കിലും ഇഷ്ടമുളള വ്യക്തിയെ വിവാഹം ചെയ്യാനുളള സവാതന്ത്രമുണ്ടെന്ന് പഞ്ചാബ്- ഹരിയാൻ ഹൈക്കാടതി. മുസ്ലീം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗ്രസ്ഥങ്ങളും വിവിധ കോടതി വിധികളും പരിശോധിച്ചാണ് ഹൈക്കോട്ടതിയുടെ പുതിയ വിധി. 2021 ജനുവരി 21 ന് മുസ്ലീം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസുളള പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.

താല്‍പര്യമുളള വ്യക്തിയുമായി വിവാഹകരാറിലേര്‍പ്പെടാൻ ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് സ്വതന്ത്രമുണ്ടെന്ന് സര്‍ ദിൻ,ാ ഫര്‍ദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195 ാം വകുപ്പ് പ്രകാരം കോടതി ചൂണ്ടിക്കാട്ടി.

സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാൻ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാസികാരോഗ്യമുളളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഇല്ലെന്നും 195 ാം വകുപ്പില്‍ പറയുന്നു.

ENGLISH SUMMARY: Mus­lim Girl Can Mar­ry Any­one on Attain­ing Puberty

YOU MAY ALSO LIKE THIS VIDEO