ഹി​ന്ദു യു​വാ​വിനൊപ്പം പോയ മുസ്ലീം പെണ്‍കുട്ടിയെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Web Desk
Posted on October 06, 2018, 10:14 am

ന​വാ​ഡ: ഹി​ന്ദു യു​വാ​വിനൊപ്പം പോയ 18കാരിയായ മുസ്ലീം പെണ്‍കുട്ടിയെ വീട്ടുകാര്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ നവാഡ ജില്ലയില്‍ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ചയായിരുന്നു സംഭവം. 5 മണിക്കൂറോളമാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പെണ്‍കുട്ടി പലതവണ ബോധരഹിതയായെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. നാട്ടുകൂട്ടമാണ് ശിക്ഷ വിധിച്ചത്.

മു​ഹ​മ്മ​ദ് ഫ​രീ​ദ് അ​ന്‍​സാ​രി​ എന്നയാളു​ടെ മ​ക​ളാ​ണ് സ​മീ​പ ഗ്രാ​മ​ത്തി​ലെ യു​വാ​വ് രൂ​പേ​ഷ് കു​മാ​റുമായി പ്ര​ണ​യത്തിലായ​ത്. വി​വാ​ഹം ക​ഴി​ക്കാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തു. തുടര്‍ന്ന് ഞാ​യ​റാ​ഴ്ച പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​ നി​ന്നും രൂപേഷിനൊപ്പം ഇറങ്ങിപ്പോയി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനെടുവില്‍ രൂപേഷിനോടെപ്പം ഉണ്ടെന്നറിയുകയും അവിടുന്ന്  കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുവരികയും ചെയ്തു. നാടിന് അഭിമാനക്ഷതം ഏല്‍പ്പിച്ച പെണ്‍കുട്ടിക്ക് നാട്ടുകൂട്ടം ശിക്ഷ വിധിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.