ഉത്തർപ്രദേശിലെ മീറത്തിൽ വിവാഹ കാർഡിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച് മുസ്‌ലിം യുവതിയുടെ പിതാവ്. സാമുദായിക വിദ്വേഷം കൊടുമ്പിരികൊള്ളുന്ന ഈ സമയത്ത് വിവാഹത്തിനുള്ള ക്ഷണ കത്തിൽ ഗണപതിയുടെയും രാധാ-കൃഷ്ണന്റെയും ഫോട്ടോയും ഒപ്പം ‘ചന്ദ് മുബാറക്’ ഉം ആലേഖനം ചെയ്ത ക്ഷണക്കത്ത് ഹിന്ദു-മുസ്‌ലിം സൗഹൃദം പ്രകടിപ്പിക്കുന്നു. മകൾ അസ്മ ഖാറ്റൂണിന്റെ വിവാഹത്തിനുമുന്നോടിയായി പിതാവ് ഹസ്തിനപുർ സ്വദേശി മുഹമ്മദ് സറഫത്താണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.
മാർച്ച് നാലിനാണ് മകളുടെ വിവാഹം, അപ്പോൾ ഈ സമയത്ത് ഇത്തരത്തിൽ ക്ഷണ കത്ത് ഉണ്ടാക്കിയാൽ നല്ലതാണെന്ന് ഞാൻ കരുതി, പ്രത്യേകിച്ചും സാമുദായിക വിദ്വേഷം വളരുമ്പോൾ. എന്റെ സുഹൃത്തുക്കൾ ഇതിനോട് വളരെ ക്രിയാത്മകമായി പ്രതികരിച്ചു, സരഫത്ത് പറഞ്ഞു. ‘എന്റെ ബന്ധുക്കളിൽ പലർക്കും ഹിന്ദി വായിക്കാൻ കഴിയില്ല, അവർക്കായി ഞാൻ ഉറുദുവിലും കാർഡുകൾ അച്ചടിച്ചു’. അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary; Muslim girl’s wedding invitation letter with images of Hindu Gods
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.