28 March 2024, Thursday

Related news

March 28, 2024
March 25, 2024
March 22, 2024
March 21, 2024
March 19, 2024
March 18, 2024
March 15, 2024
March 12, 2024
March 12, 2024
March 4, 2024

ക്ഷേത്രത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുസ്‌ലിങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2021 3:25 pm

കയ്യേറ്റ മാഫിയ ഡല്‍ഹിയിലെ ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം.

ജാമിയ നഗറിലെ നൂര്‍നഗറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. ക്ഷേത്രം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂര്‍നഗറിലെ മുസ്‌ലിം വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കയ്യേറ്റ മാഫിയ ക്ഷേത്രം നശിപ്പിച്ച് നിയമവിരുദ്ധമായി ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നുണ്ട്.

പരാതിക്കാരായ നൂര്‍ നഗര്‍ നവാസികള്‍ പറയുന്നത് ക്ഷേത്രം നിര്‍മ്മിച്ചത് 1970ലാണെന്നാണ്. തുടര്‍ന്ന് പൂജകളും കീര്‍ത്തനങ്ങളും തടസ്സമില്ലാതെ ക്ഷേത്രത്തില്‍ തുടര്‍ന്നുവരികയുമാണ്. എട്ടോ പത്തോ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കയ്യേറ്റ മാഫിയ നിയമവിരുദ്ധമായ മാര്‍ഗങ്ങളുപയോഗിച്ച് ക്ഷേത്രം തകര്‍ക്കാനും ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി കയ്യേറാനും ശ്രമിക്കുന്നതായാണ് പരാതിയില്‍ പറയുന്നത്.

ക്ഷേത്രത്തിന്റെ ധര്‍മ്മശാല ധൃതിപിടിച്ച് തകര്‍ത്തതായും പ്രദേശം നിരപ്പാക്കി കയ്യേറാന്‍ ശ്രമിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 184 ജോഹര്‍ ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുവില്‍ക്കാന്‍ സ്ഥലമൊഴിപ്പിക്കാനാണ് വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ കയ്യേറ്റ മാഫിയ ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുണ്ട്.

Eng­lish sum­ma­ry; Mus­lim in Del­hi High Court seek­ing pro­tec­tion of temple

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.