Monday
18 Feb 2019

മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടാലും അവരുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നു: ഒവൈസി

By: Web Desk | Tuesday 13 February 2018 11:10 PM IST

ഹൈദരാബാദ്: ഭീകരാക്രമണത്തില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുമ്പോഴും അവരുടെ ദേശസ്‌നേഹം തെളിയിക്കാനാണ് രാജ്യസ്‌നേഹികളെന്ന് പറയുന്ന ചിലര്‍ ആവശ്യപ്പെടുന്നതെന്ന് അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി.

കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് പേരില്‍ അഞ്ച് പേരും മുസ്‌ലിങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹവും സത്യസന്ധതയും ചോദ്യംചെയ്യുന്നവര്‍ ഇത് കാണണം. മുസ്‌ലിങ്ങള്‍ രാജ്യത്തിനുവേണ്ടി മരിക്കുന്നു. എന്നാല്‍, അവരെ പാകിസ്ഥാനികളെന്നാണ് വിളിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.