ആഹ്ളാദ പ്രകടനം കടുത്തു; മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇ കെ നയനാര്‍ മന്ദിരത്തിനുനേരെ അക്രമം അഴിച്ചുവിട്ടു

Web Desk
Posted on May 23, 2019, 9:47 pm

തൃക്കരിപ്പൂര്‍: ആഹ്ളാദ പ്രകടനത്തിനിടെ മുസ്ലിം ലീഗ് ക്രിമിനലുകള്‍ തങ്കയം കക്കുന്നത്തെ ഇ കെ നായനാര്‍ മന്ദിത്തിന് നേരെ അക്രമം നടത്തി. പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓഫീസിലുണ്ടായിരുന്ന യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ വിജയാഹ്ളാദത്തിനിടെ ലീഗ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. തങ്കയം ഇ കെ നായനാര്‍ സ്മാര മന്ദിരത്തില്‍ വെച്ച് ടെലിവിഷനിലുടെ ഫലം ശ്രവിക്കുന്നതിനിടെ, വ്യാഴായ്ച വൈകീട്ട് അഞ്ചരയോടെയാണ് ബൈക്കിലെത്തിയ സംഘം പ്രവര്‍ത്തകരെ വളഞ്ഞിട്ട് അക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ കെ അക്ഷയ് (18), അശ്വിന്‍ ജയദേവ് (19), ജിതിന്‍ പ്രകാശ് (19), ശോഭിന്‍ (18), അരുണ്‍ (17) എന്നിവര്‍ക്ക് പരിക്കുകളോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.