കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പുതിയ ഹര്‍ജികളുമായി മുസ്ലീംലീഗ് സുപ്രീംകോടതിയിൽ. പൗരത്വ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. എൻപി ആറിന് എൻ. ആർ. സിയുമായി ബന്ധമുണ്ടോയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഉത്തർപ്രദേശിൽ പൗരത്വ നിയമം നടപ്പാക്കാൻ തുടങ്ങി എന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
നിരവധി അപേക്ഷകളാണ് പൗരത്വ നിയമം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഉള്ളത്. 22 നാണ് ഹര്‍ജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയിട്ടുണ്ട്.
English summary: Muslim league approach supreme court regarding caa
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.