Thursday
23 May 2019

മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന്

By: Web Desk | Saturday 2 February 2019 10:26 AM IST


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് പാണക്കാട് ചേരും. മൂന്നാം സീറ്റ് അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും ഇന്ന് നടന്നേക്കും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ വയനാട്, കാസർകോഡ്, വടകര സീറ്റുകളിലൊന്ന് വേണമെന്നായിരിക്കും ലീഗ് ആവശ്യപ്പെടുക .

ഉന്നതാധികാര സമിതി തീരുമാനങ്ങൾ യു ഡി എഫ് ഉഭയകക്ഷി ചർച്ചയിലും മുന്നോട്ടുവെക്കും. മലപ്പുറത്തും പൊന്നാനിയിലും പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന.

രാവിലെ 10 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് ഉന്നതാധികാര സമിതി യോഗം. യോഗത്തിന് മുമ്പ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പാണക്കാട്ടെത്തുന്നുണ്ട്.

Related News