23 June 2024, Sunday

Related news

June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024
February 28, 2024
February 26, 2024

ഫാത്തിമ തഹ്‌ലിയക്കെതിരായ നടപടി: പ്രതികരിക്കാതെ മുസ്ലിം ലീഗ് നേതൃത്വം

Janayugom Webdesk
കോഴിക്കോട്
September 14, 2021 9:37 pm

ഹരിത വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഫാത്തിമ തഹ്ലിയക്കെതിരെ നടപടിയെടുത്ത കാര്യത്തിൽ പ്രതികരിക്കാതെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. ഫാത്തിമ തഹ്ലിയക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. ഫാത്തിമ അച്ചടക്കലംഘനം നടത്തിയോ എന്നറിയില്ല. ദേശീയ കമ്മിറ്റിയാണ് നടപടിയെടുത്തത്. 26ന് ചേരുന്ന പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലീഗ് ദേശീയനേതൃത്വമാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ് ലിയയെ നീക്കിയത്. എംഎസ്എഫ് നേതാക്കൾക്കെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയവരെ ഒഴിവാക്കി എംഎസ്എഫിന്റെ വനിതാ വിഭാഗം ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുറത്താക്കിയ ഹരിത നേതാക്കൾക്കെതിരെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തുന്ന പ്രചാരണം അജണ്ടകളുടെ ഭാഗമാണെന്നാണ് ഫാത്തിമ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. ഒരു ഗ്രൂപ്പ് നേതാക്കളുടെയും സഹായം വനിതകൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനായി ഫാത്തിമ ഇന്ന് കോഴിക്കോട്ട് വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. 

ഇതേസമയം പൊലീസ് ആവശ്യപ്പെട്ടിട്ടും ഹരിത നേതാക്കളെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് അവഹേളിച്ച ജൂൺ 24ന്റെ മീറ്റിംഗിലെ മിനുട്സ് എംഎസ്എഫ് നേതൃത്വം ഇതുവരെ ഹാജരാക്കിയിട്ടില്ല. ഹരിത നേതാക്കളുടെ പരാതിയിൽ പി കെ നവാസിനെ പൊലീസ് അറസ്റ്റു ചെയ്യുക വരെ ചെയ്തിട്ടും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മിനുട്സ് ഹാജരാക്കാതിരിക്കുകയാണ് എംഎസ്എഫ് നേതാക്കൾ. മിനുട്സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

Eng­lish Sum­ma­ry : mus­lim league not respond­ing about removal of fathi­ma thehliya from vice pres­i­dent position

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.