ബിഹാറിലെ അരായിയ ജില്ലയില്‍ മുസ്‌ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നു. മഹല്‍ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇസ്മാഈല്‍ ആണ് കൊല്ലപ്പെട്ടത്. പാലെടുക്കുന്നതിന് വേണ്ടി പോവുന്ന വഴിക്കാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചുകൊന്നതെന്ന് ഭാര്യ ആരോപിച്ചു. കേസിലെ പ്രതികളിലൊരാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ചക്കായിയിലെ യാദവ് തോലയില്‍വച്ച് രാത്രി ഒരു വീട്ടില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ ഗ്രാമവാസികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗ്രാമവാസികള്‍ വീട്ടുടമസ്ഥനൊപ്പം ചേര്‍ന്ന് ഇസ്മാഈലിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മർദ്ദനമേറ്റ് അവശനായ ഇസ്മാഈലിനെ ഗ്രാമത്തിലെ ചിലര്‍ ജോക്കിഹാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ഇസ്മാഈല്‍ എല്ലാ ദിവസവും രാത്രിയില്‍ പാൽ ശേഖരിക്കാൻ പോവാറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മോഷണത്തിന്റെ മറവില്‍ ഗൂഢാലോചനയുടെ ഭാഗമായാണ് ആളുകള്‍ അദ്ദേഹത്തെ കൊന്നതെന്നും ഗ്രാമവാസികളുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും ഭാര്യ ബീബി മുസാറത്തും സഹോദരി റിഹാനയും പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. വസ്തുത എന്താണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോക്കിഹാത്ത് പൊലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ വികാസ് കുമാര്‍ ആസാദ് പറഞ്ഞു.
English Summary : muslim man moblynched and killed in bihar
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.