മതസൗഹാർദ്ദത്തിന്റെ പ്രതീകമായി മുസ്ലിം യുവതിയുടെ ഭക്തിഗാനവും കീർത്തനവും ക്ഷേത്രോത്സവ വേദിയിലെ നൂറുകണക്കിന് പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങി. ചെറുതുരുത്തി, നെടുമ്പുര പൂച്ചെക്ക വീട്ടിൽ ഉമ്മറിന്റെയും ആമിനയുടേയും മകൾ ആനീസ എന്ന 26കാരിയാണ് മതസൗഹാര്‍ദ്ദത്തിന്റെ പുതുചരിത്രം സമ്മാനിച്ചത്. ചെറുതുരുത്തി നെടുമ്പുര കയ്പഞ്ചേരി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രതീഷ്, ഷാജി എന്നിവരാണ് ആനീസ എന്ന യുവതിയുടെ പാട്ടുകേട്ട് ഉത്സവാഘോഷ വേദിയിലേക്ക് ക്ഷണിച്ചത്.
മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന പ്രദേശത്ത് മുസ്ലിം യുവതിയെ ക്ഷേത്രാങ്കണത്തില്‍ പ്രവേശിപ്പിച്ചതിന് യാതൊരു എതിര്‍പ്പുകളും ഉണ്ടായില്ലെന്നത് തുടര്‍ പരിപാടികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആനീസയും പറയുന്നു. ക്ഷേത്രമുറ്റത്തു വെച്ച് ഭക്തിഗാനവും കീർത്തനവും പാടി ആയിരങ്ങളുടെ മനസിൽ ഇടം പിടിച്ച് ശ്രദ്ധേയയായതോടെ മറ്റു ക്ഷേത്രോത്സവ വേദികളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ദരിദ്രകുടുംബത്തിൽ പെട്ട ആനീസയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞത് നെടുമ്പൂര എൽപി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചറായ സജിനിയാണ്.
ഷൊർണൂർ ശ്രുതി വിദ്യാലയത്തിൽ മൂന്നു വർഷവും ചെറുതുരുത്തി മയൂരി വിദ്യാലയത്തിലും സംഗീതവും പഠിച്ചിറങ്ങിയ ആനീസക്ക് സിനിമയില്‍ പാടണമെന്നാണ് ആഗ്രഹം. വിവാഹത്തിനു ശേഷം ഭർത്താവ് ഹസന്റെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ നാട്ടിലെ ഗായികയായി അറിയപ്പെട്ടു. ആനീസയുടെ കഴിവ് തിരിച്ചറിഞ്ഞ നെടുമ്പുര കയ്പഞ്ചേരി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് മൃദംഗവും, വയലിനും വായിക്കാന്‍ കലാകാരന്മാരെ കണ്ടെത്തിയത്. മുസ്ലിം യുവതി കീർത്തനം പാടിയതിന് പ്രോത്സാഹനവുമായി ക്ഷേത്ര കമ്മറ്റിക്കാരും മഹല്ല് കമ്മറ്റിയും ആനീസക്ക് മികച്ച അഭിനന്ദനമാണ് നല്‍കിയത്. സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന ഭർത്താവ് ഹസന് സഹായമായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആനീസ. മൂന്നാം ക്ലാസുകാരി സനയും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹിബയുമാണ് ആനീസ‑ഹസന് ദമ്പതികളുടെ മക്കള്‍.
English Summary: Muslim Woman Singing Devotional Song At Temple festival
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.