22 June 2024, Saturday

Related news

June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024

മോഷണം കുറ്റം ആരോപിച്ച് അജ്മീറില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

Janayugom Webdesk
അജ്മീർ
August 11, 2021 10:15 pm

രാജസ്ഥാനിലെ അജ്മീറില്‍ മോഷണം നടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു. ഇന്‍സാഫ് അലി(19) എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. അജ്മീര്‍ സ്‌റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജെഎല്‍എന്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയതായും അജ്മീര്‍ ഡിഎസ്‌പി രഘുവീര്‍ സിങ് പറഞ്ഞു. 

ഇന്‍സാഫ് അലിയുടെ മാതാവ് ഹസീന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മകനെ നാലുപേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മോഷണത്തിന്റെ പേരിൽ തെളിവുകളൊന്നുമില്ലാതെ തല്ലുന്നതിനു പകരം പൊലീസില്‍ ഏല്‍പ്പിക്കണമെന്ന് അപേക്ഷിച്ചെങ്കിലും സംഘം മകനെ വാനില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ഹസീനാ ബാനു പറഞ്ഞു.

ENGLISH SUMMARY:Muslim youth beat­en to death in Ajmer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.