ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ കോവിഡ് ഭീതി കാരണം ബന്ധുക്കൾ വിസമ്മതിച്ചപ്പോള്‍ രാമനാമം ഉരുവിട്ട് സംസ്കാരത്തിന് നേതൃത്വം നല്‍കിയത് മുസ്ലീം യുവാക്കള്‍. ആനന്ദിവിഹാറിലെ രവി ശങ്കർ(73) എന്നയാളാണ് ശനിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. സംസ്കാര ചടങ്ങ് നടത്താൻ മകൻ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭീതി കാരണം ആരും തന്നെ എത്തിയില്ല.
ഒടുവില്‍ അയല്‍വാസികളായ മുസ്ലീം യുവാക്കളെത്തിയാണ് മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഹിന്ദു ആചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകള്‍. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
വീഡിയോ;
video courtesy; The Wire
ആള്‍ക്കൂട്ട കൊലയും ഹിന്ദു മുസ്ലീം വേര്‍തിരിവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉത്തര്‍പ്രദേശിലാണ് ഈ സംഭവം എന്നതും ശ്രദ്ധേയമായ കാര്യമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പല പ്രമുഖരും ബുലന്ദ്ഷഹറിലെ യുവാക്കളെ പ്രശംസിച്ചെത്തി.
‘അയല്‍വാസികളായ എല്ലാ മുസ്ലീം സഹോദരങ്ങളും അന്ത്യകര്‍മ്മങ്ങളില്‍ സഹായത്തിനായി എത്തി. ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. സഹോദരിമാരുടെയെല്ലാം വിവാഹം കഴിഞ്ഞു. ഞാനും എന്റെ സഹോദരനുമാണ് കുടുംമ്പത്തെ നോക്കുന്നത്. ഈ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ കൂടെ നിന്ന സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു’ എന്നും രവിശങ്കറിന്റെ മകനായ പ്രമോദ് പറഞ്ഞു.
English Summary: Muslim youth came together to perform the last rites of a Hindu man.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.