Web Desk

ലക്നൗ

September 10, 2021, 7:40 pm

മുസ്‌ലിം വിരോധം: ഉത്തര്‍പ്രദേശില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Janayugom Online

ഉത്തർപ്രദേശിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 കാരനായ സമീർ ചൗധരിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സമീറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സമീറിന്റെ ബന്ധുവിന്റെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. കേസില്‍ എട്ട് പേരെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 


ഇതുംകൂടി വായിക്കൂ: ലൗജിഹാദ് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു ആണ്‍കുട്ടിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു


 

മുസ്‌ലിം വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സമീറിന്റെ ബന്ധുസഹോദരനായ പർവേജ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതേസമയം മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലുള്ള കാരണമെന്ന് സമീറിന്റെ മറ്റൊരു ബന്ധു പറയുന്നു.

 

Eng­lish Sum­ma­ry: Mus­lim youth beat­en to death in UP

 

You may like this video also