ലഖ്നൗ : യൂ പി യിൽ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കില്ലെന്നതിന് ബോണ്ടിൽ ഒപ്പുവെപ്പിച്ച് ഉത്തർപ്രദേശ് പൊലീസ്. വിവിധ പ്രായക്കാരും വ്യത്യസ്ത ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുമായ മുസ്ലിം പുരുഷന്മാര്ക്കാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഒപ്പിട്ട് കൊടുക്കേണ്ടിവന്നത്. 5000 രൂപയുടെ ബോണ്ടിലാണ് ഒരോത്തരും ഒപ്പുവെച്ചിരിക്കുന്നത്. ലഖ്നൗയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മുസ്ലിം പുരുക്ഷന്മാർക്കാണ് ഈ ദുരനുഭവം.
കമ്ലാബാദ് ബധാവുലി ഗ്രാമത്തിലെ 37 പേര്‍ക്കാണ് പോലീസിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിപിസിയുടെ സെക്ഷന്‍ 107/116 പ്രകാരമാണ് നടപടി. അടുത്ത ആറ് മാസത്തേക്ക് എല്ലാവരും രണ്ടാഴ്ച കൂടുമ്പോൾ കോടതിയില്‍ ഹാജരാവുകയും വേണം. നോട്ടിസ് കൈപറ്റിയവരില്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന നിരവധി യുവാക്കളുണ്ട്.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.