നാഗ്പൂര്‍: പാകിസ്താന്,അഫ്ഗാനിസ്താന്,ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലീങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് 100–150 ഇസ്ലാമിക രാഷ്ട്രങ്ങളുണ്ട്. മുസ്ലീങ്ങൾക്ക് പോകാൻ നിരവധി ഇസ്ലാമിക രാജ്യങ്ങളുണ്ടെന്ന് പൗരത്വ ഭേദഗതിയെ പിന്തുണയ്ക്കാൻ വിചിത്രവാദവുമായി നിതിൻ ഗഡ്കരി.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരമുണ്ടെന്നും എന്നാല്‍ ഹിന്ദു, പാഴ്സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പോകാന്‍ ഇന്ത്യയല്ലാതെ മറ്റൊരിടമില്ല, അവര്‍ പിന്നെ എങ്ങോട്ടുപോകും. കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ അപഹരിക്കല്‍ എന്നിവ ഉള്‍പ്പടെ നിരവധി പീഡനങ്ങളാണ് അവര്‍ നിത്യവും അഭിമുഖീകരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം വരെ അവര്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്ന് ദേശീയ ചാനലിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി അന്ന് ആരോപിച്ചു.
you may also like this video
നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. വിവേചനത്തിന്റെ രാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന കാര്യം ഞാന്‍ ഉറപ്പുനല്‍കുകയാണ്, ഗഡ്കരി പറഞ്ഞു.പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല. അത് പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇതിനെതിരെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം ജനതയെ കാണുന്നത് വെറും വോട്ടിങ് മെഷീനായിട്ടാണെന്നും ഗഡ്കരി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.