സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഭഗവത്ഗീത വായിച്ചിരിക്കണം

Web Desk
Posted on April 16, 2018, 11:13 pm

ജയ്പൂര്‍: രാജസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവര്‍ ഇനി ഭഗവത് ഗീത കൂടി വായിക്കണം. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ കരിക്കുലത്തില്‍ പുതുതായി ചേര്‍ത്ത ‘നീതി ശാസ്ത്ര’ എന്ന ഭാഗത്തിലാണ് ഭഗവത് ഗീത ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള പബ്ലിക് സര്‍വീസ് കമ്മിഷന്‍(ആര്‍പിഎസ്‌സി) ആണ് കരിക്കുലത്തില്‍ ഭേദഗതി വരുത്തിയത്.‘മാനേജ്‌മെന്റിലും അഡ്മിനിസ്‌ട്രേഷനിലും ഭഗവത് ഗീതക്കുള്ള പങ്ക്’ എന്ന തലക്കെട്ടിലാണ് പുതിയ സിലബസില്‍ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മറ്റ് ദേശീയ നേതാക്കള്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ കുറിച്ചുമൊക്കെ പുതിയ കരിക്കുലത്തില്‍ പഠിക്കാനുണ്ട്. കുരുക്ഷേത്ര യുദ്ധവുമായി ബന്ധപ്പെട്ട് 18 അധ്യായങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ പരീക്ഷയില്‍ ചോദിച്ചേക്കും. ഈ വര്‍ഷത്തെ പരീക്ഷക്ക് മേയ് 11വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.