കോവിഡ് വ്യാപനം തടയുന്നതിനായാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാര്‍ച്ച് 5 മുതല്‍ ലോക് ഡൗണ്‍ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും 14 ദിവസമാണ് നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടത്. ഈ കാലയളവിൽ വന്ന ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർ 28 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം.
കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് 172ഉം പത്തനംതിട്ടയിൽ 90ഉം കോഴിക്കോട് അഞ്ചും പരിശോധനാഫലങ്ങൾ നിലവിൽ നെഗറ്റീവാണെന്ന് റിപ്പോർട്ട് വന്നു.
English Summary: Must take self quarantine after covid negative result
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.