Web Desk

തളിപ്പറമ്പ്‌

December 02, 2020, 8:33 pm

പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു

Janayugom Online
പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന കൊടിയേറ്റിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. തളിപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുത്തരി തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി കൊടിയേറ്റില്‍ ചൊവ്വാഴ്ച്ച നടന്ന
കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് പോലീസ് നേരത്തെ തന്നെ കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ, ആ നിർദ്ദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ക്ഷേത്രം ഭാരവാഹികളായ പി എം ബാലകൃഷ്ണന്‍, ധനേഷ്, പ്രസന്നന്‍, ജനാര്‍ദ്ദനന്‍, നിര്‍മ്മല്‍, ദിനേശന്‍, ഹേമന്ദ് എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനനന്‍സ് പ്രകാരമാണ് കേസെടുത്തത്. ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കപ്പെട്ടതായും പോലീസ് പറയുന്നു. പുത്തരി തിരുവപ്പന മഹോത്സവ കൊടിയേറ്റിന് നിരവധി പേർ എത്തിച്ചേര്‍ന്നിരുന്നു. ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ഇവിടെ നിയന്ത്രണം ലംഘിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നതായും പോലീസ് പറയുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.