മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍, യുകെ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജിപിസി) 375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) ‘സീരീസ്-സി’ ഓഹരിനിക്ഷേപം നടത്തി. 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും ജിപിസി യുമായി ധാരണയായി.
കോവിഡ് 19 പാന്‍ഡെമിക്കിന് ശേഷം രാജ്യത്ത് ഒരു മൈക്രോഫിനാന്‍സ് കമ്പനിയുടെ ഏറ്റവും വലിയ മൂലധന സമാഹരണമാണ്ഈ നിക്ഷേപം. കമ്പനിയുടെ ബുക്ക് വാല്യൂവിന്റെ 2.5 മടങ്ങ് മൂല്യം കണക്കാക്കിയാണ് ജിപിസി ഈ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.
കമ്പനിയുടെമേല്‍പ്പറഞ്ഞമൂലധന സമാഹരണം പൂര്‍ണ്ണമായും അതിന്റെഓഹരികളുടെ പ്രാഥമിക ഇഷ്യൂ മൂലമുള്ളതാണെന്നും, ഈ മൂലധനം കമ്പനിയുടെ വളര്‍ച്ചാആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിയാണ് സമാഹരിച്ചിരിക്കുന്നതെന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സിഇഒ, സദാഫ് സയീദ് പറഞ്ഞു.
‘ഈനിക്ഷേപത്തുകയും കമ്പനിയുടെ മറ്റു ബിസിനെസ്സ് വരുമാനവും ഉപയോഗിച്ച്, മുത്തൂറ്റ് മൈക്രോഫിന്‍ അതിന്റെ ബിസിനെസ്സ് (എയുഎം) അടുത്ത 2–3 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500 പുതിയ ശാഖകള്‍ കൂടെ തുറന്ന്ഞങ്ങളുടെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളിലേക്ക് രണ്ട് സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് നിലവിലുള്ള വിപണിയിലെ ഞങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കാനുംഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു . ഈ മൂലധന വര്‍ദ്ധനയോടെ, കമ്പനിയുടെ മൂലധന പര്യാപ്തത 32% ആയി ഉയരും, ആയത് കമ്പനിയുടെ പബ്ലിക്ഇഷ്യൂവിനു മുന്‍പുതന്നെ കമ്പനിയുടെ മതിയായ വളര്‍ച്ചയ്ക്ക് ഇടം നല്‍കും’.
english summary;Muthoot Microfin Ltd raises Rs 375 crore through equity investment from Greater Pacific Capital
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.