16 November 2025, Sunday

Related news

October 7, 2025
July 15, 2025
June 10, 2025
June 9, 2025
June 8, 2025
April 29, 2025
April 15, 2025
March 28, 2025
March 2, 2025
February 24, 2025

മരം മുറി കേസ്; പ്രതികളുടെ വാദം പൊളിഞ്ഞു

മരത്തിന്റെ ഡിഎൻഎ പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യമെന്ന് മന്ത്രി
Janayugom Webdesk
തൃശൂർ
July 28, 2023 11:57 am

മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കള്ള വാദങ്ങൾ പൊളിഞ്ഞതെന്നും കേസിൽ വകുപ്പ് നടത്തുന്നത് പഴുതുകളടച്ച അന്വേഷണമാണെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.

ഡിഎന്‍എ ടെസ്റ്റ് പ്രകാരം 450 വർഷം പഴക്കമുള്ള മരമാണ് മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മരങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. വനം വകുപ്പ് കേസെടുത്താൽ പ്രതികൾക്ക് 500 രൂപ മാത്രമാണ് പിഴ ലഭിക്കുക. അതുകൊണ്ടാണ് പിഡിപിപി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത പഴുതച്ച അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്. കേസിൽ റിപ്പോർട്ട് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

Eng­lish Sum­ma­ry: mut­til tree cut case min­is­ter a k saseendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.