Web Desk

തിരുവനന്തപുരം

July 29, 2021, 9:22 am

മുട്ടിൽ മരംമുറി കേസ്: പ്രധാന പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Janayugom Online

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബത്തേരി ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഹാജരാക്കുക. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ഇന്നലെ മരിച്ച പ്രതികളുടെ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാനായി വാഴവറ്റയിലെ വീട്ടിലെത്തിക്കും.

പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ ഇന്നലെയാണ് അറസ്റ്റിലായത്. പ്രതികളുടെ അപേക്ഷ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യമറിയിച്ചത്. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും അതുവരെ അറസ്റ്റ് തടയണമെന്നുമായിരുന്നു പ്രതികളുടെ അപേക്ഷ. എന്നാൽ പ്രതികൾ അറസ്റ്റിലായിക്കഴിഞ്ഞുവെന്നും സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

Eng­lish sum­ma­ry: Mut­til tree cut­ting case followup

You may also like this video: