11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 11, 2025
February 10, 2025
February 9, 2025
February 8, 2025
February 8, 2025
February 8, 2025
February 6, 2025
February 5, 2025
February 1, 2025
January 28, 2025

മുസാഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2024 10:28 am

ബിജെപി മന്ത്രിയ്ക്കും മറ്റു നേതാക്കൾക്കുമെതിരെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വാറണ്ട്.കൻസാൽ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്‌.കലാപവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാത്തതിനാലാണ്‌ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ് മന്ത്രി കപിൽ ദേവ് അഗർവാൾ, ദസ്ന ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്, മുൻ മന്ത്രി സുരേഷ് റാണ, മുൻ എംപി ഭതേന്ദു സിങ്, മുൻ എംഎൽഎ അശോക് എന്നിവർക്കെതിരെയാണ് വാറണ്ട്.

2013 ആഗസ്ത്‌ അവസാനം മുസാഫര്‍ നഗറില്‍ നടന്നൊരു യോഗത്തില്‍ പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം.മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൻ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി പ്രാചി, ബിജെപി മുൻ എംഎൽഎ ഉമേഷ് മാലിക്, ബിജെപി മുൻ എംപി സോഹൻവീർ സിങ്, മുസാഫർനഗറിൽ നിന്നുള്ള ലോക്‌സഭാ എംപി ഹരേന്ദ്ര സിങ് മാലിക് എന്നിവർ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു.അറുപതിലേറെ പേര്‍ക്കാണ് കലാപത്തിൽ ജീവന്‍ നഷ്ടമായത്. നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.