29 March 2024, Friday

Related news

March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024
February 23, 2024

രാജ്യത്തെ ജനകീയ പോരാട്ട ചരിത്രത്തില്‍ ഇടം  നേടി മുസാഫര്‍ നഗര്‍  കര്‍ഷക റാലി 

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2021 11:04 am

 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പാസാക്കിയ മൂന്നു ബില്ലുകളായ കാര്‍ഷികോല്‍പ്പന്ന വ്യാപാര‑വാണിജ്യ ബില്ല്, കാര്‍ഷിക ശാക്തീകരണ സംരക്ഷണ ബില്ല്, അവശ്യവസ്തു നിയമ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യത്തിന്‍റെ ഹൃദയഭൂമിയെന്നു വിശേഷിപ്പാക്കുവുന്ന ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നടന്ന കര്‍ഷ മുന്നേറ്റം രാജ്യത്തെ ജനകീയ പോരാട്ട ചരിത്രത്തില്‍ അവസ്മരണീയ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും., യുപി മുഖ്യമന്ത്രി ആദിത്യനാഥിനേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് . കര്‍ഷക മുന്നേറ്റം അടിച്ചമര്‍ത്താന്‍ ഭരണകൂട ഭീകരത ശരിക്കും അഴിച്ചു വിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ ദുരുപയോഗം ചെയ്യുകയായിരുന്നു സര്‍ക്കാരുകള്‍ . മുസഫര്‍ നഗറില്‍ നടന്ന കര്‍ഷറാലി കേന്ദ്ര സര്‍ക്കാരിനുള്ള ഒരു താക്കീതു കൂടിയാണ്.ലക്ഷങ്ങൾ അണിനിരന്ന റാലി കർഷകരുടെയും തൊഴിലാളികളുടെയും സമരവീര്യത്തിന്റെയും നിശ്‌ചയദാർഢ്യത്തിന്റെയും വിളംബരമായി.

ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബിജെപി ഭരണത്തിനു അറുതിവരുത്താനുള്ള ശ്രമങ്ങളിൽ മുഴുകാൻ മുസഫർനഗർ ജിഐസി മൈതാനത്ത്‌ചേർന്ന കിസാൻ മഹാപഞ്ചായത്ത്‌ ആഹ്വാനം ചെയ്‌തു. ഭാരത്‌ബന്ദ്‌ 27ലേയ്ക്കു മാറ്റാനും വൻവിജയമാക്കാനും മഹാപഞ്ചായത്ത്‌ തീരുമാനിച്ചു. അതിനു പിന്തുണയുമായി നിരവധി സംഘടനകളും രംഗത്തു വന്നു.വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ തൊഴിലാളി–-കർഷക മഹാപഞ്ചായത്ത്‌ ആഹ്വാനംചെയ്‌തു. വർഗീയകലാപം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ മുസഫർനഗർ റാലി പ്രഖ്യാപിച്ചു. ഹിന്ദു–-മുസ്ലിം ഐക്യം ശക്തിപ്പെടുത്തും.

 


 

ഇതുകൂടി വായിക്കുക:കാർഷിക നിയമങ്ങൾക്കെതിരെ സമരം കടുപ്പിച്ച് കർഷകർ; സമരത്തിനിടെ മരിച്ച കർഷകർക്ക് സമരഭൂമികളിൽ ഇന്ന് ആദരാഞ്ജലി

 


 

ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭിന്നിപ്പിച്ച്‌ ഭരിക്കൽ തന്ത്രമാണ്‌ ഉത്തർപ്രദേശിൽ ബിജെപി പിന്തുടരുന്നതെന്ന്‌ സംയുക്ത കിസാൻമോർച്ച ചൂണ്ടിക്കാട്ടി. ഇത്‌ പരാജയപ്പെടുത്താൻ കഴിയുമെന്ന്‌ തെളിയിക്കുന്നതാണ്‌ റാലിയിലെ ജനപങ്കാളിത്തം, എട്ടുവർഷം മുമ്പ്‌ വർഗീയകലാപമുണ്ടായ മുസഫർനഗറിലെ ആയിരക്കണക്കിനു തൊഴിലാളികൾ റാലിയിൽ അണിനിരന്നു. ആ കലാപത്തിലൂടെയാണ്‌ ബിജെപി 2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുപിയിൽ നിന്ന്‌ സീറ്റുകൾ വാരിക്കൂട്ടിയത്‌.മുമ്പ്‌ വർഗീയ അസ്വാസ്ഥ്യങ്ങൾ ഉണ്ടായ ബുലന്ദ്‌ഷഹറിൽനിന്ന്‌ 91 ബസിലാണ്‌ കർഷകരെത്തിയത്‌. തൊഴിലില്ലായ്‌മയും മുഖ്യവിഷയമായി ഉയർത്തി പ്രക്ഷോഭം തുടങ്ങാൻ മഹാപഞ്ചായത്ത്‌ തീരുമാനിച്ചു.

യുപിയിലെ ആദിത്യനാഥ്‌ സർക്കാർ കർഷകർക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല. സംഭരണം 20 ശതമാനത്തിൽ താഴെമാത്രമാണ്‌ നടന്നത്‌. 86 ലക്ഷം പേർക്ക്‌ കാർഷിക കടാശ്വാസപദ്ധതിയുടെ ആനുകൂല്യം  വാഗ്‌ദാനം ചെയ്‌തെങ്കിലും പകുതി പേർക്ക്‌ കിട്ടിയിട്ടില്ല. കരിമ്പ്‌ കർഷകർക്ക്‌ മില്ലുകൾ 8,700 കോടിയോളം രൂപ കുടിശ്ശിക വരുത്തി. 2016–-17ൽ യുപിയിൽ 72 ലക്ഷം കർഷകർക്കാണ്‌ വിള ഇൻഷ്വറൻസ്‌ ലഭിച്ചത്‌. 2019–-20ൽ ഇതു 47 ലക്ഷമായി ചുരുങ്ങി. സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾക്ക്‌ 2,508 കോടി രൂപ ലാഭമുണ്ടായി. കരിമ്പ്‌ ക്വിന്റലിനു 450 രൂപ താങ്ങുവില ആവശ്യപ്പെട്ട്‌ പ്രക്ഷോഭം തുടങ്ങാനും മഹാപഞ്ചായത്ത്‌ തീരുമാനിച്ചു.പൊലീസിനെ ഉപയോഗിച്ച്‌ വാഹനങ്ങൾ തടഞ്ഞും താമസസൗകര്യം നിഷേധിച്ചും റാലി പൊളിക്കാൻ യുപി സർക്കാർ ശ്രമിച്ചു.

 

 

ഈ പ്രതിബന്ധങ്ങൾ തകർത്തെറിഞ്ഞ കർഷകര്‍ പ്രക്ഷോഭത്തില്‍ പങ്കാളിയായത്.കര്‍ഷക്ര‍ക്ക് റാലി സംഘടിപ്പച്ചപ്പോള്‍ ജനങ്ങള്‍കലവറയില്ലാത്ത പിന്തുണയാണ് നല്‍കിയത്. കർഷകർക്ക്‌ സൗജന്യമായി ഭക്ഷണം എത്തിക്കാന്‍ കര്‍ഷ​ഗ്രാമങ്ങളില്‍ അഞ്ഞൂറോളം കേന്ദ്രങ്ങള്‍ സജീവമായത് എടുത്തു പറയേണ്ടതാണ്.  ഭക്ഷണവിതരണത്തിന്‌ നൂറോളം ട്രാക്ടറിലായി സഞ്ചരിക്കുന്ന സൗകര്യമൊരുക്കി.  100 മെഡിക്കൽ ക്യാമ്പും സജ്ജമാക്കി. ജനങ്ങള്‍ക്ക് പ്രക്ഷോഭത്തോടുള്ള പ്രതിബന്ധതയും കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക മേഖല തകര്‍ക്കാനുള്ള നയത്തിനുമെതിരേയുള്ള പ്രതിഷേധമായിട്ടുവേണം കാണുവാനുംമോദിസർക്കാരിന്റെ മൂന്ന്‌ കാർഷികനിയമവും നിർദിഷ്ട വൈദ്യുതിബില്ലും പിൻവലിക്കണമെന്നും നിയമപരമായി മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ 10 മാസമായി ഡൽഹി അതിർത്തികളിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ സംയുക്ത കിസാൻ മോർച്ച തൊഴിലാളി –-കർഷകമുന്നേറ്റം സംഘടിപ്പിച്ചത്‌.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽനിന്നെത്തിയ കർഷകർ മുസഫർനഗർ നഗരത്തെയാകെ രണഭൂമിയാക്കി. ചുവപ്പും പച്ചയും മഞ്ഞയും വർണങ്ങളിലുള്ള കൊടികളേന്തിയ  തൊഴിലാളികളും കർഷകരും ജാതിമതഭേദങ്ങൾ വെടിഞ്ഞ്‌ ഒത്തുചേർന്നു. ആയിരക്കണക്കിനു ദേശീയപതാകയും ഉയർന്നു.ബിജെപി സർക്കാരുകളുടെ വഞ്ചനയ്‌ക്കെതിരെ നാനാഭാഷകളിൽ മുദ്രാവാക്യം മുഴങ്ങി. തൊഴിലാളി–കർഷക ഐക്യം രാജ്യത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണെന്ന്‌ റാലി പ്രഖ്യാപിച്ചു. പൊതുയോഗം അവസാനിക്കുംവരെ മണിക്കൂറുകളോളം കർഷകർ മൈതാനത്ത്‌ തുടർന്നു.

 


 

ഇതുകൂടി വായിക്കുക:ഭാരത്‌ ബന്ദിന്‌ ഒരുങ്ങി കർഷകതൊഴിലാളി സംഘടനകൾ ; തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍

 


 

ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌ എത്തിയവരിൽ കൂടുതലും. ബംഗാൾ, ബിഹാർ, കേരളം, തമിഴ്‌നാട്‌, കർണാടകം, ആന്ധ്രപ്രദേശ്‌, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നും പ്രതിനിധിസംഘങ്ങളെത്തി. സ്‌ത്രീ–-യുവജന സാന്നിധ്യം ശ്രദ്ധേയമായി. കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി യു.പിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തും.മഹാപഞ്ചായത്തുകള്‍ വഴി ബി.ജെ.പിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്. യു.പിയിലെ ഗ്രാമങ്ങള്‍ തോറും ബി.ജെ.പിക്കെതിരായ പ്രചാരണം സംഘടിപ്പിക്കും.അടുത്ത മാസം ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് 18 ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്തുക. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ പ്രക്ഷേഭുമായി മുന്നോട്ടു പോകുവാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.

Eng­lish sum­ma­ry: Muzaf­far­na­gar Farm­ers’ Ral­ly has a place in the his­to­ry of pop­u­lar strug­gle in the country

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.