24 April 2024, Wednesday

മുസഫര്‍ നഗര്‍ കലാപം:20 പ്രതികളെ വെറുതെവിട്ടു

Janayugom Webdesk
ലഖ്‌നൗ
October 21, 2021 10:25 pm

മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 20 പേരെ പ്രാദേശിക കോടതി വെറുതെവിട്ടു. മുസഫര്‍ നഗറിലെ ലന്‍ക് ഗ്രാമത്തില്‍ നിരവധി പേരെ കൊലപ്പെടുത്തുകയും കൊളളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് കോടതി തെളിവില്ലെന്ന കാരണത്താല്‍ വെറുതേ വിട്ടത്. ജില്ലാ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് കമല്‍പതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. 

2013 മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തീവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട 97 കേസുകളില്‍ പ്രതികളായ 1,137 പേരെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തെളിവുകളുടെ അഭാവമോ സാക്ഷികള്‍ കൂറുമാറിയതോ കാരണമായി പറഞ്ഞ് വെറുതെ വിട്ടിട്ടുണ്ട്. 2017 ല്‍ ആദിത്യനാഥ് മുഖ്യമന്ത്രിയായി യുപിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം, ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം 2018 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയെ കണ്ട് മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായവരുടെ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച മൊത്തം 175 കേസുകളില്‍, കോടതി ഇതുവരെ 36 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 77 ഓളം കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. സംഘര്‍ഷങ്ങളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തിലധികം പേര്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു.
eng­lish summary;Muzaffarnagar riots: 20 accused acquitted
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.