ബൊലേറോ  പാഞ്ഞുകയറി ഒമ്പത് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി

Web Desk
Posted on February 28, 2018, 11:50 am

മുസാഫര്‍പൂര്‍: ബിഹാറിൽ സ്കൂള്‍ വിട്ട് വരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് ബൊലേറോ  പാഞ്ഞുകയറി ഒമ്പത് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി. മുസാഫര്‍ നഗറിലെ ബിജെപിയുടെ നേതാവായ മനോജ് ബൈത്തയാണ് പൊലീസില്‍ കീഴടങ്ങിയത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ബൈത്തക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ബൈത്ത ഒളിവിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ വാഹനമോടിക്കാനാവാത്തവിധമായിരുന്നു അപകടസമയത്തെന്ന് പറയുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും മദ്യലഹരിയിലായിരുന്നു.

ശനിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം. മിനാപുര്‍ ജില്ലയിലെ അഹിയാപുര്‍ജാപാ ഏരിയയിലെ ഗവ. മിഡില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് സ്കൂള്‍ വിട്ടതോടെ വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് അമിതവേഗത്തില്‍ വന്ന ബൊലെറോ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉൾച്ചിത്രം : പരുക്കേറ്റ ബേത്ത  ആശുപത്രിയിൽ