6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 6, 2024
September 5, 2024
August 3, 2024
April 22, 2024
March 11, 2024
January 28, 2024
January 19, 2024
January 16, 2024
January 10, 2024

രാഹൂല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമെന്ന് എം വി ഗോവിന്ദന്‍

രാഹുലിനെ ഹീറോയാക്കിയത് മാധ്യമങ്ങളെന്ന് 
Janayugom Webdesk
തിരുവനന്തപുരം
January 10, 2024 12:37 pm

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത സ്വാഭാവിക നടപടി മാത്രമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവിദിക്കില്ല. നടപടി വരുമ്പോള്‍ അത് നേരിടാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ജ്ജവം വേണമെന്നും തളിപ്പറമ്പില്‍ രക്തസാക്ഷി ധീരജിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

രാഹുലിനെ ഹീറോയാക്കിയത് മാധ്യമങ്ങളാണ്.വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല. കേസ് അതിന്റെതായ രീതിയിൽ മുന്നോട്ട് പോകും. അക്രമത്തിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. പദവിക്ക് അനുസരിച്ചല്ല പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

Eng­lish Summary:
MV Govin­dan says Rahul Mangkoot’s arrest is only a nat­ur­al step

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.