26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 24, 2025
January 24, 2025
January 24, 2025
January 22, 2025
January 18, 2025
January 17, 2025
January 17, 2025
January 16, 2025
January 15, 2025
January 13, 2025

വയനാട് ഡിസിസി ട്രഷററുടെയും, മകന്റെയും ആത്മഹത്യ അതിദാരുണസംഭവമെന്ന് എം വി ഗോവിന്ദന്‍

സുധാകരനും, സതീശനും കുടുംബത്തെ ആക്ഷേപിച്ചു 
Janayugom Webdesk
വയനാട്
January 9, 2025 11:47 am

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറാര്‍ എന്‍ എം വിജയന്റെയും, മകന്റെയും ആത്മഹത്യ അതിദാരുണമായ സംഭവമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നിലപാട് സ്വീകരിക്കണമെന്നുംതന്നെയാണ് കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും രണ്ടുപേരെയും ആക്ഷേപിക്കുന്നനിലയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബംതങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നൊക്കെയാണ് സുധാകരനും സതീശനും പറഞ്ഞത്. മനസാക്ഷിയുള്ള ഒരാൾക്കും ഇങ്ങനെ പറയാനാവില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു.

എൻഎംവിജയന്റേത് കൊലപാതകംതന്നെയാണ്. അമ്പതുവർഷക്കാലം, എല്ലാ പ്രതിസന്ധികൾക്കിടയിലും കോൺ​ഗ്രസിന്റെ ഭാ​ഗമായിനിന്നയാളാണ് എൻഎംവിജയൻ. ഒരുതരത്തിലും കോൺ​ഗ്രസിനെ വേദനിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സ്വയം ഇല്ലാതാവുകയായിരുന്നു അദ്ദേഹം. കൃത്യമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും ​എംവിഗോവിന്ദൻ ആവശ്യപ്പെട്ടു. പെരിയ കേസുമായി ബന്ധപ്പെട്ട് താൻ മുമ്പ് വ്യക്തമാക്കിയതെന്തോ അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഐ(എം) അറിഞ്ഞുകൊണ്ടോ അല്ലെങ്കിൽ പാർട്ടിയുടെ ധാരണയനുസരിച്ചോ നടന്ന ഒന്നല്ല. ഒരുപാട് സംഭവങ്ങളുടെ തുടർച്ചയുണ്ടെങ്കിലും കൊലപാതകത്തിലേക്കെത്തുക എന്നതൊന്നും ആരും അറിഞ്ഞതല്ല. ശരിയായ രീതിയിൽ കേരളത്തിലെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെ രാഷ്ട്രീയവൽക്കരിച്ചിട്ട് ഇതെല്ലാം പാര്‍ട്ടിയുടെ ​ഗൂഢാലോചനയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.