25 April 2024, Thursday

Related news

April 25, 2024
April 25, 2024
April 22, 2024
April 21, 2024
April 16, 2024
April 16, 2024
April 12, 2024
April 7, 2024
April 7, 2024
April 6, 2024

വി ഡി സതീശന്‍ വടികൊടുത്ത് അടിവാങ്ങുന്നതായി എം വി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
August 25, 2022 3:04 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമര്‍ശനവുമായി സി പിഐഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വടി കൊടുത്ത് അടി വാങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്ന തലക്കെട്ടില്‍ കുറിപ്പ് പങ്കുവച്ചാണ് എം വി ജയരാജന്റെ വിമര്‍ശനം.

വിഴിഞ്ഞം പദ്ധതിയെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി ആണ് ഈ തലക്കെട്ടിനു കാരണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. യു ഡി ഫ് ഭരിക്കുമ്പോള്‍ അദാനിഗ്രുപ്പിനു കരാര്‍ നല്‍കിയ ഒരു പദ്ധതി എല്‍ ഡി ഫ് ഭരണത്തില്‍ എത്തിയപ്പോള്‍ റദാക്കിയില്ല. നാടിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എല്‍ ഡി എഫ് മുന്നോട്ട് പോയി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കാന്‍ യു ഡി ഫ് അന്ന് നടപടി സ്വീകരിച്ചില്ല. അന്ന് സിമന്റ് ഗോഡൗണില്‍ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചു.

ഇപ്പോള്‍ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് പോലെ എല്ലാവര്‍ക്കും വീട് നല്‍കി സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്ന് എം വിജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി ആണ് ഈ തലക്കെട്ടിനു കാരണം. 250 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും തീരദേശശോഷണം ഉണ്ടാവുന്നുവെന്നും ആക്ഷേപം ഉന്നയിച്ചാണ് സമരം നടത്തിവരുന്നത്. എരിതീയില്‍ എണ്ണ ഒഴിക്കമെന്ന്കരുതിയ കോണ്‍ഗ്രസ് നേതാവും മണ്ഡലം എം എല്‍ എ യുമായ എം വിന്‍സെന്റും പ്രതിപക്ഷ നേതാവും നിയമസഭയില്‍ ഒരു പരിശ്രമം നടത്തി.

പരിസ്ഥിതിക്ക് ദോഷമായ പദ്ധതി ആണ് വിഴിഞ്ഞം പദ്ധതി എന്നും അദാനി ഗ്രൂപ്പ് ആഗ്രഹിക്കുന്ന തരത്തില്‍ പാരിസ്ഥിതിക അനുമതി ലഭിക്കുമെന്നും അടിയന്തരപ്രമേയ ചര്‍ച്ചക്കിടയില്‍ പ്രതിപക്ഷ നേതാവും മണ്ഡലം എം എല്‍ എയും പറഞ്ഞപ്പോള്‍ ചുട്ടമറുപടി മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചു . പാരിസ്ഥിതിക‑സാമൂഹ്യ ആഘാത പഠനത്തിനുള്ള നിബന്ധനകള്‍അംഗീകരിച്ചതും പബ്ലിക് ഹിയറിങ്ങിനു ശേഷം തീര മേഖല മാനേജ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയതും കേന്ദ്രം യു പി എ ഭരിക്കുമ്പോഴും സംസ്ഥാനം യു ഡി എഫ് ഭരിക്കുമ്പോഴും ആയിരുന്നു എന്ന വസ്തുതകള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വിവരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടി കൊടുത്ത് അടി വാങ്ങുന്ന പോലെ ആയിപ്പോയി.

യു ഡി എഫ് ഭരിക്കുമ്പോള്‍ അദാനിഗ്രുപ്പിനു കരാര്‍ നല്‍കിയ ഒരു പദ്ധതി എല്‍ ഡി എഫ് ഭരണത്തില്‍ എത്തിയപ്പോള്‍ റദാക്കിയില്ല. നാടിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എല്‍ ഡി എഫ് മുന്നോട്ട് പോയി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്‍കാന്‍ യുഡിഫ് അന്ന് നടപടി സ്വീകരിച്ചില്ല. അന്ന് സിമന്റ് ഗോഡൗണില്‍ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചു. ഇപ്പോള്‍ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് പോലെ എല്ലാവര്‍ക്കും വീട് നല്‍കി സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. 

വികസനവിരുദ്ധ സമീപനം സ്വീകരിക്കുന്ന യുഡിഎഫിന്റെ നിലപാട് അല്ല എല്‍ ഡി എഫിന്. ദേശീയ പാതയുടെ കാര്യത്തിലും എല്‍ ഡി എഫ് ഇതേ സമീപനം ആണ് യു ഡി എഫ് ഭരിക്കുമ്പോള്‍ സ്വീകരിച്ചത്. യു ഡി എഫ് ഭരിക്കുമ്പോഴാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്. അന്ന് ദേശീയപാത വികസനത്തിന് 45മീറ്റര്‍ വീതി എന്ന സര്‍ക്കാര്‍ സമീപനത്തോട് ഇടതുപക്ഷം യോജിക്കുക ആയിരുന്നു. ഇനിയെങ്കിലും വടി കൊടുത്ത് അടി വാങ്ങാതെ, വികസനവിരുദ്ധ നിലപാട് സ്വീകരിക്കാതെ കോണ്‍ഗ്രസിന് പോകാന്‍ കഴിയുമോ?

Eng­lish Sum­ma­ry: MV Jayara­jan says that VD Satheesan is being beat­en with a stick

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.