Web Desk

തിരുവനന്തപുരം

August 09, 2020, 10:05 pm

എം വി ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി

Janayugom Online

ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേ­യാംസ് കുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇ­ന്നലെ ഓണ്‍ലൈനായി ചേര്‍ന്ന എൽജെഡി സംസ്ഥാന നിര്‍വാഹക യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

എൽജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക് പി ഹാരിസ് ആണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 24നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ച 11.30ന് ശ്രേയാംസ് കുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് കേരളത്തില്‍നിന്നുള്ള രാജ്യസഭാസീറ്റില്‍ ഒഴിവുവന്നത്. ഈ സീറ്റ് എൽജെഡിക്ക് നല്‍കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. 1967 ഏപ്രില്‍ 15 ന് കല്‍പ്പറ്റയിലാണ് ശ്രേയാംസ് കുമാര്‍ ജനിച്ചത്. 1980 മുതല്‍ ശ്രേയാംസ് കുമാര്‍ രാഷ്ട്രീയ രംഗത്തുണ്ട്. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ജനതാദള്‍ (എസ്) വയനാട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2006ലും 2011ലും കല്‍പ്പറ്റയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. കവിതയാണ് ഭാര്യ. മയൂര, ദേവിക, ഗായത്രി, ഋഷഭ് എന്നിവര്‍ മക്കളാണ്.