29 March 2024, Friday

Related news

March 27, 2024
March 26, 2024
March 13, 2024
February 27, 2024
January 31, 2024
January 28, 2024
January 21, 2024
January 18, 2024
November 24, 2023
November 24, 2023

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ടാ‌ക്‌സും വേണ്ടേ? വസ്തുതകളുമായി മോട്ടോര്‍ വാഹന വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
August 27, 2021 6:26 pm

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സർക്കാർ വാഹനങ്ങള്‍ക്ക് റോഡ്​ ടാക്​സും ഇൻഷുറൻസും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്ന താരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. അധികൃതരുടെ വാഹന പരിശോധനകളോടുള്ള പലരുടെയും നീരസമാണ് ഇത്തരം പോസ്റ്റുകളുടെ ആധാരം. അതുകൊണ്ടു തന്നെ ഇത് സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിട്ടു

സർക്കാർ വാഹനങ്ങളെ റോഡ് ടാക്സ് അടക്കുന്നതിൽ നിന്ന് 1975 മുതൽ തന്നെ ഒഴിവാക്കിയതാണ്. കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങൾക്ക് ടാക്സ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് SRO 878/75 എന്ന ഉത്തരവ് പ്രകാരം ഇരുപത്തി ഒമ്പതോളം തരം വാഹനങ്ങൾക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങൾ.

സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെന്റിൽ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള നടപടികൾ തുടങ്ങിയത്. അതിനാൽ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല. അതുപോലെ പുക പരിശോധന കേന്ദ്രങ്ങൾ അടുത്തിടെ മാത്രമാണ് ഓൺലൈനായത്. അതിനാൽ ഓൺലൈനാകുന്നതിനു മുൻപ് എടുത്ത സർട്ടിഫിക്കറ്റുകൾ വാഹനിൽ പ്രതിഫലിക്കില്ല.
ഈ സാഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Eng­lish sum­ma­ry: Eng­land- india Sec­ond innings updates
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.