Web Desk

തിരുവനന്തപുരം

July 01, 2021, 5:51 pm

ഡ്രൈ​വിം​ഗി​നി​ടെ ബ്ലൂ​ടൂ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് നി​ല​വി​ൽ വി​ല​ക്കി​ല്ലെ​ന്ന് ഉദ്യോഗസ്ഥർ

Janayugom Online

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചാ​ൽ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ങ്കി​ലും ബ്ലൂ​ടൂ​ത്ത് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സം​സാ​രി​ച്ചാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ല​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉദ്യോഗസ്ഥർ.

മൊ​ബൈ​ൽ ഫോ​ൺ കൈ​യി​ൽ വ​ച്ച് സം​സാ​രി​ച്ചു​കൊ​ണ്ട് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് നി​ല​വി​ൽ കു​റ്റ​ക​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ബ്ലൂ​ടൂ​ത്തി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രേ​യും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല. ബ്ലൂ​ടൂ​ത്ത് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​മ്പോൾ കൈ​ക​ൾ സ്വ​ത​ന്ത്ര​മാ​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഇത്.

ക​ഴി​വ​തും ബ്ലൂ​ടൂ​ത്ത് സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​യ്ക്ക​ണം എ​ന്ന​താ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ബ്ലൂ​ടൂ​ത്ത് സം​വി​ധാ​നം ത​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പറയുന്നത്.

ഡ്രൈ​വിം​ഗി​ലു​ള്ള ശ്ര​ദ്ധ​യി​ൽ പാ​ളി​ച്ച വ​രു​ന്ന​തൊ​ന്നും ക​ഴി​വ​തും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രും ക​ഴി​വ​തും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​കും ന​ല്ല​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പറയുന്നു.

Eng­lish Sum­ma­ry : mvd says no fin­ing for blue­tooth call dur­ing driving 

You may also like this video :