മോഡിഫൈ ചെയ്ത ബൈക്കിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര; പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി , 25000 രൂപ പിഴ

Web Desk

കൊല്ലം

Posted on August 07, 2020, 9:02 am

കൊല്ലം ആയൂരിൽ രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പെൺകുട്ടിക്കെതിരെ നടപടി സ്വീകരിച്ചത്.25000 രൂപ പിഴ ഈടാക്കി.

പെൺകുട്ടിയുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനും ശുപാർശ ചെയ്തു.ബൈക്ക് രൂപമാറ്റം വരുത്തിയതിന് പതിനായിരം രൂപ, ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉപയോഗിച്ച് ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപ, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നതിന് അയ്യായിരം രൂപ എന്നിങ്ങനെയാണ് പിഴത്തുക കണക്കാകിയത്.

ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. ഈ വീഡിയോ സഹിതം മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

Eng­lish sum­ma­ry: MVD takes action on unsafe bike rid­ing.

You  may also like this video: