രോഹിന്ഗ്യന് ജനവിഭാഗത്തിനെതിരേ നടക്കുന്ന അത്രികമങ്ങളില്‍ മ്യാന്മര് ഭരണകൂടത്തിനെതിരേ നിലപാട് കടുപ്പിച്ച അന്താരാഷ്ട്ര നീതിന്യായകോടതി. വംശഹത്യ തടയാൻ മ്യാൻമർ ഭരണകൂടം സാധ്യമായതെല്ലാം ചെയ്യണമെന്ന് കോടതി പറഞ്ഞു. മ്യാന്മര് സ്ഥാനപതി ഓങ് സാന്‍സൂചി വിമര്‍ശനങ്ങളെയെല്ലാം ശക്തമായ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെ പറ്റി നാലുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് രാജ്യാനന്തര കോടതി പ്രസിഡന്റ് ആയ ജഡ്ജി അബ്ദുൾഖ്വാവി അഹമ്മദ് യൂസഫ് നിർദേശിച്ചു.
രോഹിന്ഗ്യകള്ക്കെതിരായി മ്യാന്മറില് നടക്കുന്ന കൂട്ടക്കൊലയും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം.ബുദ്ധ മതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മറില് 2017ല്‍ നടന്ന സൈനിക നപടിയെ തുടര്‍ന്ന് ആയിരക്കണക്കിന് രോഹിന്ഗ്യന് ജനവിഭാഗത്തിന് ജീവന് നഷ്ടമാകുകയും ഏഴ് ലക്ഷത്തോളം പേരെ ബംഗ്ലാദേശിലേക്ക് നടുകടത്തുകയും ചെയ്തിതിരുന്നു.
English Summary: Myanmar shouid privent rohingyan issue said un court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.