സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ എയ്ഡ്‌സ് മാത്രമല്ല, പകരുന്നത് ഈ രോഗവും

Web Desk
Posted on March 20, 2019, 2:20 pm

എയ്ഡിസിനേക്കാള്‍ മാരകമായ ഒരു ലൈംഗിക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി വൈദ്യശാസ്ത്രം. മൈക്കോപ്ലാസ്മ ജെനിറ്റാലയം എന്ന രോഗത്തെ കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപകടകാരിയായ ഈ രോഗം അശ്രദ്ധമായ ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. Poly­merase chain reac­tion study ടെസ്റ്റ്‌ വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത്.

ലക്ഷണങ്ങള്‍

പുരുഷന്മാര്‍ക്ക് ലിംഗത്തില്‍ നിന്നും വെള്ളം പോലെ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം.

സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടയില്‍ വേദന, യോനിയില്‍ നിന്നും ഡിസ്ചാര്‍ജ്, ആര്‍ത്തവസമയം അല്ലെങ്കില്‍ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണാം. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്.

സ്ത്രീകളില്‍ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ ഗര്‍ഭപാത്രം വരെയെത്താം. ഇത് വന്ധ്യതയ്ക്കു കാരണമാകാം. മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താന്‍ അൽപം വൈകാറുണ്ട്.