20 April 2024, Saturday

Related news

April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 23, 2024
March 6, 2024
February 28, 2024
February 22, 2024
February 21, 2024

നരേന്ദ്രഗിരിയുടെ ദുരൂഹമരണം; സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 27, 2021 2:39 pm

അഘാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി. നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില്‍ തൂക്കിയാണ് പരീക്ഷണം നടത്തിയത്.

ഡമ്മി പരീക്ഷണം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചു. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് സംഘവും സിബിഐയോടൊപ്പം പരിശോധന നടത്തി. ബല്‍ബീര്‍ ഗിരിയെയും, മഹന്ത് നരേന്ദ്ര ഗിരിയുടെ ഡ്രൈവറെയും സിബിഐ ചോദ്യം ചെയ്തു. മരിച്ച ദിവസം നരേന്ദ്ര ഗിരി ആശ്രമത്തിന് പുറത്ത് ആരെയെല്ലാം സന്ദര്‍ശിച്ചു എന്നതിന്റെ വിവരങ്ങള്‍ സിബിഐ തേടി.

ആശ്രമത്തില്‍ ഉള്ള മുഴുവന്‍ ജീവനക്കാരെയും സിബിഐ പ്രത്യേകം, പ്രത്യേകം ചോദ്യം ചെയ്യും.
ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ സംഘമാണ് അന്വേഷണം നടത്തുത്. സിബിഐ സംഘം പത്ത് ദിവസം പ്രയാഗ് രാജില്‍ തുടരും.

Eng­lish Sum­ma­ry:  Mys­te­ri­ous death of Naren­dra­giri; The CBI team con­duct­ed a dum­my test

You may like this video also;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.