പിണറായിയിലെ ദുരൂഹമരണം: സൗമ്യ കുറ്റം സമ്മതിച്ചു

Web Desk

തലശ്ശേരി

Posted on April 24, 2018, 9:49 pm

പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ കു​ടും​ബ​ത്തി​ലെ പി​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ ദു​രൂ​ഹ സാഹചര്യത്തില്‍ ​മരണത്തിനിടക്കിയ സം​ഭ​വ​ത്തി​ല്‍ കുട്ടികളുടെ മാതാവായ സൗമ്യയാണ്​ അറസ്​റ്റിലായത്​. പത്ത്​ മണിക്കൂറിലേറെ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു​.

എലിവിഷം നല്‍കിയാണ് കൊലപാതകം നടത്തിയത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും ‍വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നാണ് സൗമ്യയുടെ മൊ‍ഴിയെന്നറിയുന്നു . മൂന്ന് പേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സൗമ്യ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 2012 ല്‍ മൂത്ത മകളുടെ മരണം സ്വാഭാവികമായിരുന്നെന്നാണ് സൗമ്യയുടെ വാദം. കൊലപാതകങ്ങൾക്ക് പുറത്തുനിന്നും ചിലരുടെ സഹായമുണ്ടായിരുന്നു. ഈ യുവാക്കൾ പോലീസ് പിടിയിലാണ്. പോലീസിനുപോലും പൈശാചികത പൂർണമായി ചുരുൾനിവർത്താനാവുന്നില്ല.

കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്കിരിക്കെ ചൊവ്വാഴ്​ചയാണ്​ സൗമ്യയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​.

ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ ‍(എ​ട്ട്), കീ​ര്‍ത്ത​ന (ഒ​ന്ന​ര) എ​ന്നി​വ​രാണ്​ മൂന്നു മാസത്തിനിടെ ഛര്‍ദ്ദിച്ച്‌​​ അവശരായി മ​രി​ച്ചത്​. നാലുപേരും ഒരേ രീതിയില്‍ മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്​ നാട്ടുകാര്‍ അനുമാനിക്കുകയായിരുന്നു. ഒടുവില്‍ എട്ടു ദിവസം മുമ്പ്​ അവശേഷിക്കുന്ന അംഗമായ സൗമ്യയെയും ഛര്‍ദ്ദിച്ച്‌​ അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച ഐശ്വര്യ എന്ന എട്ടു​വ​യ​സ്സു​കാ​രി​യു​​ടെ സംസ്​കരിച്ച മൃ​ത​ദേ​ഹം അന്വേഷണത്തി​​​​​ന്‍റെ ഭാഗമായി പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധിച്ചിരുന്നു. പ​ട​ന്ന​ക്ക​ര വി ​ക​രു​ണാ​ക​ര​ന്‍ മാ​സ്​​റ്റ​ര്‍ റോ​ഡി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ വീ​ടി​നോ​ട്​ ചേ​ര്‍​ന്നാ​യി​രു​ന്നു ഐശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചി​രു​ന്ന​ത്. ഐശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹ​ത്തിന്‍റെ അ​വ​ശി​ഷ്​​ട​ങ്ങ​ളാ​ണ്​ ശേ​ഖ​രി​ച്ച​ത്. സ​ബ്​​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റി​​​​​​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ്​ മൂ​ന്നു​മാ​സം മുമ്പ് മ​രി​ച്ച ഐശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പൊ​ലീ​സ്​ സ​ര്‍​ജ​ന്‍ ഡോ. ​ഗോ​പാ​ല​കൃ​ഷ്​​ണ​ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്.

ഇതിനിടെ, കുഞ്ഞിക്കണ്ണ​​​​​ന്‍റെയും കമലയുടെയും ആന്തരികാവയവങ്ങള്‍ വിദഗ്​ധ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്​ഫേഡാണ്​ മരണ കാരണമെന്നായിരുന്നു നിഗമനം. എലിവിഷം പോലുള്ളവയിലാണ്​ അലൂമിനിയം ഫോസ്​ഫേഡ്​ ഉണ്ടാവുക. ക​ഴി​ഞ്ഞ ​ദി​വ​സ​മാ​ണ്​ സം​ഭ​വ​ത്തി​ല്‍ ധ​ര്‍​മ​ടം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.