ഇന്റർപോൾ തിരയുന്ന വിവാദ ആൾദൈവം നിത്യാനന്ദയുടെ ഉറ്റ അനുയായി വജ്രുവേലുവിനെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പുതുച്ചേരി കുരുവിനാദത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കാറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും നഷ്ടമായെന്നാണ് പൊലീസ് പറയുന്നത്. ബേക്കറികളും റിയൽ എസ്റ്റേറ്റു ബിസിനസ്സമുള്ള ഇയാൾ, നിത്യാനന്ദയുടെ പേരിൽ എംബാലം, വില്ലിയനൂർ എന്നിവിടങ്ങളിൽ ബേക്കറി നടത്തിയിരുന്നു. കുരുവിനാദത്തിനടുത്തുള്ള ബന്ധുവീട്ടിൽ പോയി മടങ്ങി വരവെയാണ് സംഭവം. രാത്രി ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് ഇയാളുടെ ഭാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, വിചിത്ര വാദങ്ങൾ ഉന്നയിച്ച് വീണ്ടും നിത്യാനന്ദ രംഗത്തെത്തി. ‘ഈ ആരോപണങ്ങളൊക്കെ നേരിടുന്നതു പരമഹംസ നിത്യാനന്ദയാണ്. ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നതു പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം’. എന്നായിരുന്നു ഫെയ്സ് ബുക്കിലൂടെ നിത്യാനന്ദ പറഞ്ഞത്. പത്ത് ലക്ഷത്തോളം ആൾക്കാരാണ് ഫെയ്സ്ബുക്കിൽ നിത്യാനന്ദയുടെ പേജ് പിന്തുടരുന്നത്. ഇതേ പേജില്‍ തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ വീഡിയോ കോൺഫറൻസ് നടത്തുകയും നിത്യാനന്ദയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്തുവാനും അപമാനിക്കുവാനും ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ക്ഷീണിതനായ നിത്യാനന്ദയുടെ വീഡിയോകളാണ് പുറത്ത് വരുന്നത്.
you may also like this video;
https://www.facebook.com/janayugomdaily/videos/572369423564601/
2010ലെ ബലാത്സംഗക്കേസിൽ നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ശിഷ്യൻ ലെനിൻ കറുപ്പൻ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ നിത്യാനന്ദ എവിടെയാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്. കേസിലേ രണ്ട് തവണയാണ് നിത്യനന്ദ അറസ്റ്റിൽ ആയത്. എങ്കിലും ജാമ്യം നേടിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ നിത്യനന്ദയ്ക്കെതിരെ ഗുജറാത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.
അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസിലാണ് നിത്യാനന്ദക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ ഇതിനുപിന്നാലെ വിവാദ ആള്‍ദൈവം രാജ്യംവിടുകയായിരുന്നു. ഇയാളിപ്പോൾ കരീബിയൻ രാജ്യമായ ട്രിനിഡാസ് ആന്റ് ടൊബാഗോയിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവില്‍ ഗുജറാത്ത് പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്റര്‍പോളും നിത്യാനന്ദയ്ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇതിനിടെ, ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം.
English Summary: Mystery death of Nithyananda’s disciple.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.