Web Desk

തിരുവനന്തപുരം

June 13, 2020, 11:38 am

മരണത്തിൽ ദുരുഹത: മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

Janayugom Online

തിരുവനന്തപുരം പൊഴിയൂരിൽ മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. മൂന്ന് മാസം മുൻപ് മരിച്ച പൊഴിയൂർ സ്വദേശിയായ ജോണിന്റെ മൃതദേഹമാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. ജോണിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

കഴിഞ്ഞ മാർച്ച് ആറിനാണ് ജോൺ മരിച്ചത്. എന്നാൽ ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും പറഞ്ഞതെന്ന് ജോണിന്റെ സഹോദരി പറയുന്നു. ജോണിന്റെ മൃതദേഹത്തിന് അടുത്ത് നില്‍ക്കാന്‍ പോലും ഭാര്യയും മക്കളും തന്നെ അനുവദിച്ചില്ല, ജോണിന്റെ ഭാര്യയും മക്കളും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്. കേസ് പിൻവലിക്കനായി ഇവർ തങ്ങളെ നിർബന്ധിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും സഹോദരി ലീന്‍മേരി നല്‍കിയ പരാതിയിൽ പരാമർശിക്കുന്നു.

Eng­lish sum­ma­ry: Mys­tery in death of john

You may also like this video: