25 April 2024, Thursday

Related news

October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023
July 11, 2023
July 5, 2023
June 4, 2023
May 30, 2023
April 20, 2023

കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽ ദുരൂഹത; മനപ്പൂർവം സൃഷ്ടിച്ച അപകടം: ഗതാഗത മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
April 12, 2022 5:08 pm

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നു. സംഭവത്തിൽ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂർവമെങ്കിൽ കർശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേർത്തു.

ഇന്നലെ സർവീസ് ആരംഭിച്ച കെ സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ സെമി സ്ലീപ്പർ നോൺ എസി ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽ വച്ച് സ്വകാര്യ ബസ് കെ സ്വിഫ്റ്റില്‍ ഉരസി പോകുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പ് പോയ ബസും നേരത്തെ കല്ലമ്പലത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

Eng­lish summary;Mystery over KSRTC Swift acci­dent; Delib­er­ate acci­dent: Trans­port Min­is­ter Antony Raju

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.