നേവല്‍ ആന്‍ഡ് ഫിസിക്കല്‍ ഓഷ്യനോഗ്രഫിക് ലബോറട്ടറി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ എന്‍ 99 മാസ്‌കുകള്‍ ജില്ലാ കളക്ടര്‍ എസ് സുഹാസിന് കൈമാറി. 99 ശതമാനം രോഗാണുക്കളെ തടയാന്‍ സഹായിക്കുന്ന ഈ മാസ്‌കുകള്‍ നിര്‍മിച്ചത് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ സാങ്കേതിക സഹായത്തോടു കൂടിയാണ്.
ചൂടോ, അസ്വസ്ഥതയോ ഇല്ലാതെ എട്ടു മണിക്കൂര്‍ വരെ ഈ മാസ്‌കുകള്‍ ഉപയോഗിക്കാം. ഇത്തരത്തിലുള്ള ആയിരത്തോളം മാസ്‌കുകളാണ് എന്‍പിഒഎല്‍ നല്‍കിയത്. ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് ഈ മാസ്‌കുകള്‍ കൈമാറും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.